യെസ്‌മ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം; നടപടി അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ, വിലക്കിയവയിൽ വെബ്സൈറ്റുകളും ആപ്പുകളും

ഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 18 ഒടിടി പ്ലാറ്റുഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടാതെ 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. അശ്ലീലവും അനുചിതവുമായ ഉള്ളടക്കത്തിന്റെ പേരിലാണ് മലയാളം ഒടിടി പ്ലാറ്റ്ഫോം യെസ്‌മ നിരോധിച്ചത്.

സിനിമകൾ, വെബ് സീരീസുകൾ തുടങ്ങിയവയാണ് നിരോധിച്ച പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നത്. ഇവയിൽ പലതും ലക്ഷക്കണക്കിന് ആളുകളാണ് ദിവസേന സന്ദർശിക്കുന്നത്. നിരോധിച്ച ആപ്പുകളിൽ ഏഴെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളതും മൂന്നെണ്ണം ആപ്പിൾ ആപ്പ് സ്റ്റോറിലുള്ളതുമാണ്. ഇവയിലെ ഉള്ളടക്കത്തിൽ പ്രധാന ഭാഗവും അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിശദീകരണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീല ഉള്ളടക്കം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കുർ പറഞ്ഞു.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്‌ളിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്‌സ് റാബിറ്റ്, എക്‌സ്ട്രാ മൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ് ,മോജ്ഫ്‌ളിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുജി, ചിക്കൂഫ്‌ളിക്‌സ് പ്രൈം പ്ലേ എന്നിവയാണ് നിരോധിക്കപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമുകൾ

Logo
X
Top