ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണി; പണം ആവശ്യപ്പെട്ട് ഇമെയില്‍ സന്ദേശം
രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണി. നാല്പ്പതോളം സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്‌ഫോടനമുണ്ടായാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശം.
സമീപകാലത്തായി ഇത്തരം ഭീഷണികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്. ആര്‍കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിം വിാഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്.
ഇതോടെ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടു. സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു. സ്‌കൂളില്‍ എത്തിയ വിദ്യര്‍ത്ഥികളെ അടക്കം തിരികെ അയക്കുകയും ചെയ്തു. ഇവിടെ പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ്. നാല്‍പ്പതിലധികം സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. നേരത്തെ ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പോലീസ് പരിശോധനകള്‍ നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here