പുതുവർഷപ്പുലരിയിൽ 89 ലക്ഷത്തിന് പിഴയടിച്ച് മുംബൈ പോലീസ് !! അയ്യായിരത്തോളം കേസിൽ കുറ്റകൃത്യങ്ങൾ ഇങ്ങനെ
പുതുവർഷ രാത്രിയില്‍ റോഡ് നിയമം ലംഘിച്ചതിന് മുംബൈ പോലീസ് ചുമത്തിയത് ആകെ 89 ലക്ഷം രൂപയുടെ പിഴ. ഗതാഗതം തടസ്സപ്പെടുത്തിയതിന് 2,893, ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് 1,923, ട്രാഫിക് സിഗ്നലുകൾ ലംഘിച്ചതിന് 1,731, അമിത വേഗതക്ക് 842,സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 432 എന്നിങ്ങനെയാണ് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
മദ്യപിച്ച് വാഹനമോടിച്ചതിന് 153, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിന് 109, ബൈക്കിലെ ട്രിപ്പിൾ റൈഡിംഗിന് 127, വൺവേ തെറ്റിച്ചതിന് 40 ഉം കേസുകളാണ് ഇന്നലെ രാത്രി മാത്രം റജിസ്റ്റർ ചെയ്തത്. 12,000ലധികം കോൺസ്റ്റബിൾമാർ, 2184 ഇൻസ്‌പെക്ടർമാർ, 53 അസിസ്റ്റൻ്റ് കമ്മിഷണർമാർ, 29 ഡെപ്യൂട്ടി കമ്മിഷണർമാർ, എട്ട് അഡീഷണൽ കമ്മിഷണർമാർ എന്നിവരെയാണ് ട്രാഫിക് നിയന്ത്രണത്തിനായി നഗരത്തിൽ നിയോഗിച്ചത്.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ തിരിച്ചറിയുന്നതിനും തിരക്കേറിയ സ്ഥലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുമായി നിരവധി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു മുംബൈ ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here