പ്രായം അനുസരിച്ച് ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം?

ശരീര ആരോഗ്യത്തിൽ ഉറക്കത്തിന് വളരെ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യത്തിന് ഉറക്കം അത്യാന്താപേക്ഷിതമാണ്. പ്രായം അനുസരിച്ച് ഓരോരുത്തർക്കും ഉറക്ക സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. 18-60 വയസുള്ള ഒരാൾ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ്യൻ (സിഡിസി) ആണ് പ്രായവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.

സിഡിസി നിർദേശപ്രകാരം വ്യത്യസ്ത പ്രായത്തിലുള്ളവരുടെ ഉറക്ക സമയം എത്രയാണെന്ന് നോക്കാം.

നവജാത ശിശുക്കൾക്ക് (0-3 മാസവംവരെ): 14-17 മണിക്കൂർ

1 മുതൽ 12 മാസംവരെ: 12-16 മണിക്കൂർ

1-2 വയസുവരെ: 11-14 മണിക്കൂർ

3-5 വയസുവരെ- 10-13 മണിക്കൂർ

6-12 വയസുവരെ: 9-12 മണിക്കൂർ

13-17 വയസുവരെ: 8-10 മണിക്കൂർ

18-60 വയസുവരെ: 7 മണിക്കൂറോ അതിൽ കൂടുതലോ

61-64 വയസുവരെ: 7-9 മണിക്കൂർ

65 വയസിനു മുകളിലുള്ളവർ: 7-8 മണിക്കൂർ

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഉറക്കം സഹായിക്കും. ഇത് രോഗങ്ങൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സഹായിക്കും. വികാരങ്ങളെ നിയന്ത്രിക്കാനും സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ രക്തസമ്മർദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് പങ്കുണ്ട്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top