ഹരിയാന തോൽവിയിൽ കോൺഗ്രസിനെ ഉപദേശിച്ച് ഒവൈസി; ‘ഒറ്റയ്ക്ക് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല….’

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് എല്ലാവരെയും ഒപ്പം കൂട്ടണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പഴയ പാർട്ടിയോട് താനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും മോദിയെ തോൽപ്പിക്കാൻ എല്ലാവരെയും ഒപ്പം കൂട്ടണമെന്നും ഒറ്റയ്ക്ക് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒവൈസി കോൺഗ്രസിനെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചതിന് സെക്കുലർ പാർട്ടികൾ എന്നെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഹരിയാനയിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയില്ല. എന്നിട്ടും കോൺഗ്രസ് എങ്ങനെയാണ് പരാജയപ്പെട്ടതെന്നും ഒവൈസി ചോദിച്ചു.
”അവർ (ബിജെപി) എങ്ങനെയാണ് (ഹരിയാന) വിജയിച്ചത്? ഞാൻ അവിടെ ഇല്ലായിരുന്നു. അതല്ലെങ്കിൽ, അവർ ‘ബി ടീം’ എന്ന് പറയുമായിരുന്നു. അവർ അവിടെ തോറ്റു. ഇപ്പോൾ അവർ ആര് കാരണമാണ് തോറ്റത്?,”തെലങ്കാനയിലെ വികാരാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഒവൈസി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here