അവിവാഹിത ജോഡികൾക്ക് ഇനി മുതൽ ഒന്നിച്ച് മുറി അനുവദിക്കില്ല!! നയം പുതുക്കി ‘ഓയോ’
പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം. ഭാര്യാ ഭർത്താക്കൻമാർക്കേ പുതിയ നയമനുസരിച്ച് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ കഴിയുകയുള്ളു.
പുതിയ നയം അനുസരിച്ച് ഓൺലൈൻ റിസർവേഷൻ ഉള്ളവർ ഉൾപ്പെടെ എല്ലാ ദമ്പതികളും ചെക്ക് ഇൻ ചെയ്യുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകളും നല്‍കേണ്ടി വരും.
ഉത്തർപ്രദേശിലെ മീററ്റിൽ ആദ്യം കമ്പനിയുടെ പുതിയ ചെക്ക് ഇൻ നയം നിലവിൽ വരും. കമ്പനിയുമായി സഹകരിക്കുന്ന നഗരത്തിലെ ഹോട്ടലുകൾക്ക് ഓയോ ഇതിനോടകം നിർദ്ദേശം നൽകിക്കഴിഞ്ഞു.
സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. വൈകാതെ പുതിയ നയം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here