കുട്ടിയെ തട്ടിയെടുത്തവർ പിടിയില്‍; കുടുങ്ങിയത് തമിഴ്നാട്ടിൽ നിന്ന്; ഉടൻ കേരളത്തിലേക്ക് എത്തിക്കും

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ മൂന്ന് പേരെ പിടികൂടി. തെങ്കാശി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായ മൂന്നു പേരും ചാത്തന്നൂര്‍ സ്വദേശികളാണ്. തട്ടിക്കൊണ്ടുപോകലിന് കാരണം സാമ്പത്തിക തര്‍ക്കമെന്നാണ് പോലീസിനു ലഭിച്ച വിവരം. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയില്‍. പ്രതികള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും സൂചനയുണ്ട്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top