അന്വേഷണം അച്ഛന്‍റെ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച്; തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് അച്ഛന്‍ റെജിയോടുള്ള വൈരാഗ്യമാണോ എന്ന സംശയത്തില്‍ പോലീസ്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയും സംഘവും ചോദ്യംചെയ്യലിന് കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിലാണ് പ്രതികൾ പാരിപ്പള്ളിയിൽ എത്തിയെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചയാള്‍ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം റെജി ജോലിയുടെ ഭാഗമായി താമസിക്കുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അദ്ദേഹം. സംഘടനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. മൊഴി പ്രകാരം തയാറാക്കിയ രേഖാചിത്രത്തില്‍ നേഴ്‌സിംങ് കെയര്‍ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. റിക്രൂടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയ സമയം വാഹനത്തില്‍ രണ്ട് പുരുഷന്‍ന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നല്‍കിയത്. വീട്ടില്‍ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി. പ്രതികള്‍ തമ്മില്‍ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തില്‍ ഉണ്ടായിരുന്നു.

അതേസമയം പോലീസ് തന്നെ ഉന്നം വയ്ക്കുന്നെന്നും കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും റെജി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top