പി.ബാലചന്ദ്രകുമാർ അന്തരിച്ചു; ശ്രദ്ധാകേന്ദ്രമായത് നടി ആക്രമണക്കേസിലെ നിര്‍ണായക വെളിപ്പെടുത്തലോടെ
സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും .കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി.ബാലചന്ദ്രകുമാർ.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിൽ വഴിത്തിരിവായി. ദിലീപും കേസിലെ ഒന്നാം പ്രതിയായ സുനിൽകുമാറും (പൾസർ സുനി) തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞത് ബാലചന്ദ്രകുമാര്‍ ആയിരുന്നു. കേസിലെ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേസിൽ ബലാത്സംഗക്കേസ് ചുമത്തപ്പെട്ടിരുന്ന ദിലീപിനെതിരെ പിന്നീട് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് ബാലചന്ദ്രകുമാർ. രോഗം അവഗണിച്ച് വിചാരണയ്ക്കായും തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നു. കേസിലെ അന്തിമ വാദം കോടതിയിൽ നടക്കുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിന്റെ മരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here