നിർമിതി കേന്ദ്രം സിഇഒ ഡോ.ഫെബി വർഗീസിൻ്റെ പിതാവ് പി.ജെ.ഡേവിഡ് അന്തരിച്ചു; സംസ്കാരം നാളെ ഉച്ചക്ക്

സംസ്ഥാന നിർമിതി കേന്ദ്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ.ഫെബി വർഗീസിൻ്റെ പിതാവും മാർത്തോമ്മാ സഭയുടെ അത്മായ നേതാവുമായിരുന്ന കൊട്ടാരക്കര പൂക്കോയിക്കൽ പി.ജെ.ഡേവിഡ് (91) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് ഒന്നരയോടെ കൊട്ടാരക്കര മാർത്തോമ്മാ വലിയ പള്ളിയിൽ. എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു. കൊട്ടാരക്കര മാർത്തോമ്മാ കൺവൻഷൻ ജനറൽ കൺവീനർ, സൺഡേ സ്കൂൾ പ്രസ്ഥാനത്തിൻ്റെ ഭദ്രാസന സെക്രട്ടറി, കൊട്ടാരക്കര വൈഎംസിയുടെ സ്‌ഥാപക നേതാവ്, മാർത്തോമ്മാ വലിയ പള്ളിയുടെ ഇടവക സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: കൊട്ടറ ആലുംമൂട്ടിൽ പാലേക്കുന്നിൽ പരേതയായ അമ്മിണിക്കുട്ടി, മക്കൾ: ഷാജി ജോസഫ് (റിട്ട. സീനി യർ മാനേജർ, ഫെഡറൽ ബാങ്ക്), റെജി മാത്യു (റിട്ട. ഡിവിഷണൽ മാനേജർ, യുണൈറ്റഡ് ഇൻഷുറൻസ്), ഡോ. ഫെബി വർഗീസ് (ഡയറക്‌ടർ ആൻഡ് സിഇഒ സംസ്ഥാന നിർമ്മിതി കേന്ദ്രം), ഷൈനി ജോൺസൻ (എൻജിനീയർ), മരുമക്കൾ: സൂസൻ ജോൺസൻ (റിട്ട. അധ്യാപിക), ജയ പീറ്റർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ), ഡോ.മറിയാമ്മ മാത്യു (പ്രാഥമികാരോഗ്യ കേന്ദ്രം, വെളിയം), ജോൺസൻ ഡാനിയൽ (ഊർജ കാര്യക്ഷമത വിഭാഗം മേധാവി, എനർജി മാനേജ്മെൻ്റ് സെൻ്റർ തിരുവനന്തപുരം).

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top