ഭാവഗായകന് വിട ചൊല്ലാന്‍ കേരളം; തൃശൂരിൽ പൊതുദർശനം; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്

മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന് (80) വിട നല്‍കാന്‍ കേരളം. ഇന്ന് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ആശുപത്രി വിട്ടത്. വെള്ളിയാഴ്ച രാവിലെ 9.30നു മൃതദേഹം പൂങ്കുന്നത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുവരും. 12 മണി മുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. ശനിയാഴ്ച 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം. വൈകീട്ട് 3 മണിക്കു പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരം നടക്കും.

മലയാള ചലച്ചിത്ര ഗാനരംഗത്തെ സുരഭിലമാക്കിയ ഒരു യുഗത്തിനാണ് അന്ത്യമായത്. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലായി 6000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും തമിഴ്നാട് സംസ്ഥാന പുരസ്കാരം നാല് തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി എന്നിവയും ലഭിച്ചു.

തിരുവാഭരണം ചാർത്തി വിടർന്നു, നീലഗിരിയുടെ സഖികളെ, രാജീവനയനേ നീയുറങ്ങൂ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, കാറ്റുമൊഴുക്കും കിഴക്കോട്ട്, , റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ എന്നിങ്ങനെ മലയാളികള്‍ എന്നും ഓര്‍മിക്കുന്ന ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തു. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ഗാനവും മലയാളികള്‍ ഏറ്റെടുത്ത ഗാനങ്ങളുടെ കൂട്ടത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top