‘വൺ ഡേ സുൽത്താനോ, സുൽത്താനയോ അല്ല’ വയനാട് വേണ്ടതെന്ന് പി.ജയരാജന്‍; ജനങ്ങള്‍ക്ക് ഒപ്പമുള്ള ജനപ്രതിനിധി വേണം

വയനാട്ടിലെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയെ അര്‍ത്ഥപൂര്‍ണമായ വിധത്തില്‍ രേഖപ്പെടുത്തണമെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ജനപ്രതിനിധിയെ വിജയിപ്പിക്കണം. കോണ്‍ഗ്രസിനെ ജയിപ്പിച്ചിട്ട്‌ എന്ത് പ്രയോജനം കിട്ടി എന്ന് വയനാട്ടിലെ വോട്ടര്‍മാര്‍ ആലോചിക്കണം. മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്ന രാഹുൽ ഗാന്ധി വൺ ഡേ സുൽത്താൻ ആയിട്ടാണ് വന്നത്. വയനാട് മണ്ഡലത്തിൽ വൺ ഡേ സുൽത്താനോ അല്ല വൺ ഡേ സുൽത്താനയോ അല്ല വേണ്ടതെന്നും പി. ജയരാജൻ പറഞ്ഞു.

“വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്ക് ഒപ്പം നിന്നു പ്രവര്‍ത്തിച്ചു. ഇടതുമുന്നണിയുടെ പ്രതിബദ്ധതയാണ് വയനാട്ടില്‍ കണ്ടത്. കേരളത്തിൽ 2016 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു വർഗീയ സംഘർഷവും നടന്നില്ല. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭൂരിപക്ഷ വർഗീയതയുടേയോ ന്യൂനപക്ഷ വർഗീയതയുടെയോ കോമരങ്ങളായി ആർക്കെങ്കിലും തല ഉയർത്തി നിൽക്കാൻ കേരളത്തിൽ സാധിച്ചോ? അത് എന്റെ പുസ്തകത്തിൽ പ്രതിപാദ്യവിഷയമാണ്.”

‘ജമാഅത്തെ ഇസ്ലാമിയുടേത് ദൈവിക ഭരണം സ്ഥാപിക്കലാണെങ്കില്‍ ആർഎസ്എസിന്റെത് ഹിന്ദുത്വരാഷ്ട്രമാണ്. മതരാഷ്ട്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്.” – ജയരാജന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top