പി ജയരാജനും അസ്വസ്ഥന്‍; പാര്‍ട്ടി നടപടിയും പ്രതീക്ഷിക്കുന്നു; എംവി ജയരാജനും സെക്രട്ടറിയേറ്റില്‍ എത്തിയതോടെ ഉറഞ്ഞ് തുളളി പിജെ ആര്‍മി

കണ്ണൂരില്‍ അണികളുടെ പിന്തുണയുളള നേതാവാണെങ്കിലും പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ ഇല്ലാത്തതിനാല്‍ ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജന്‍ ഇടംപിടിച്ചില്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ തന്നെ സെക്രട്ടറിയേറ്രില്‍ എത്തും എന്ന് കരുതിയ നേതാവായിരുന്നു ജയരാജന്‍. അതുണ്ടായില്ല. കൊല്ലത്ത് താന്‍ അവഗണിക്കപ്പെടില്ലെന്ന് ജയരാജന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇടംപിടിച്ചത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനായിരുന്നു. തന്നെക്കാള്‍ ജൂനിയറായവര്‍ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നോക്കി ഇരിക്കുകയാണ് പി ജയരാജന്‍.

പ്രായ പരിധി നിബന്ധനയില്‍ അടുത്ത സമ്മേളനത്തോടെ പി ജയരാജന്‍ നേതൃസ്ഥാനം ഒഴിയേണ്ടി വരും. 72 വയസുള്ള ജയരാജന്റെ അവസാന അവസരമായിരുന്നു കൊല്ലം സമ്മേളനം. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല നടപടി എടുത്ത് മൂലക്ക് ഒതുക്കാനും നീക്കം നടക്കുന്നുണ്ട്. ജയരാജന് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം മനു തോമസിന്റെ ആരോപണത്തിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ നേതൃത്വം ഒരു കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ജയരാജനെതിരെ നടപടി ഉറപ്പായിട്ടുണ്ട്.

പി. ജയരാജനെ പോലെ അണികളുടെ പിന്തുണയുള്ള മുതിര്‍ന്ന നേതാവ് തഴയപ്പെടുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കണ്ണൂര്‍ സമ്മേളനം കഴിഞ്ഞപ്പോള്‍ ഉണ്ടായ അത്രയും തീവ്രതയില്‍ ഇല്ലെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ പിജെ ആര്‍മി ഉറഞ്ഞ് തുള്ളുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top