വഖഫ് നോട്ടീസ് നല്‍കിയ തവിഞ്ഞാലില്‍ ജയരാജന്റെ സന്ദര്‍ശനം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നെന്ന് ആരോപണം

ഭൂമിയുടെ അവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയ മാനന്തവാടി തവിഞ്ഞാലില്‍ സിപിഎം നേതാവ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തി. തവിഞ്ഞാലിലെ അഞ്ച് കുടുംബാംഗങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയത്.
അവിടെയുള്ള അഞ്ചേക്കറില്‍ നാലേ മുക്കാല്‍ എക്കറോളം ഭൂമി വഖഫിന്റെത് ആണെന്നാണ് അവകാശവാദം. 16ന് രേഖകളുമായി എത്തണം എന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്.
വഖഫ് ബോര്‍ഡ് ഭൂമി പ്രശ്നത്തില്‍ ബിജെപി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് എന്ന് ജയരാജന്‍ ആരോപിച്ചു. താമസിക്കുന്ന സ്ഥലത്ത് നിന്നും ഇറക്കിവിടുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും ജയരാജന്‍ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
1996-ല്‍ വാങ്ങിയ ഭൂമിയാണിതെന്ന് ഒരു കുടുംബം പ്രതികരിച്ചു. 1976ല്‍ പട്ടയം ലഭിച്ച ഭൂമിയാണിത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉറപ്പ് ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here