സരിന്‍ പിന്തുണ തേടി വെള്ളാപ്പള്ളിയെ കണ്ടു; പാലക്കാട് ശക്തമായ ത്രികോണമത്സരമെന്ന് വെള്ളാപ്പള്ളി

പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരിന്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു പിന്തുണ തേടി.
സരിന്‍ പച്ച മനുഷ്യനാണ്. മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയുമാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പാലക്കാട് മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മത്സരമാണ്. വയനാട് വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ജയിക്കും. എന്നാല്‍ ചേലക്കരയില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താനും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. കോണ്‍ഗ്രസ് ആരെയാണ് അക്കോമഡേറ്റ് ചെയ്തത്. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് പിന്തുണ തേടിയാണ് വന്നതെന്നും വെള്ളാപ്പള്ളി മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നെന്നും സരിന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here