പാലക്കാട് ഇടതുവോട്ടുകള്‍ ഷാഫിക്ക് പോയെന്ന് ബാലന്‍; സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിന്‍റെ വിജയത്തിന് പിന്നില്‍ ഇടതുവോട്ടുകള്‍ക്ക് പങ്കുണ്ട് എന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. ബിജെപി ജയിക്കാതിരിക്കാന്‍ ഇടതുവോട്ടുകള്‍ ഷാഫിക്ക് ലഭിച്ചെന്നും ബാലന്‍ പറഞ്ഞു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ പ്രസ്താവനയെ പിന്തുണച്ചാണ് ബാലന്റെ പ്രതികരണം.
“ഇടത് അനുഭാവി വോട്ടുകളില്‍ ഒരു പങ്ക് ഷാഫിക്കാണ് ലഭിച്ചത്. ബിജെപി ജയിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് നേരിട്ടുള്ള പോരാട്ടമാണ്. ബിജെപി മൂന്നാം സ്ഥാനത്ത് എത്തുകപോലുമില്ല. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ എന്തൊക്കെ തുറുപ്പുചീട്ടുകള്‍ യുഡിഎഫ് പുറത്തെടുത്തിട്ടുണ്ടോ അവയെല്ലാം തിരിച്ച് പ്രയോഗിക്കും.”
“ഫാസിസ്റ്റ് ശക്തികള്‍ വരുന്നതിനെക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരുണ്ട്. അവരുടെ വോട്ടുകള്‍ അപ്പുറത്ത് പോയിട്ടുണ്ട്. പക്ഷെ, 18000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ് ഭൂരിപക്ഷം എങ്ങനെ 3800ലേക്ക് എങ്ങനെ താണു. ആ വോട്ടുകള്‍ എവിടെ പോയി എന്നതിന് കോണ്‍ഗ്രസ് ആണ് മറുപടി പറയേണ്ടത്.” – ബാലന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ഇ.ശ്രീധരനാണ് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായത്. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഷാഫിക്ക് മുന്‍പില്‍ മെട്രോമാന്‍ പരാജയപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here