സരിന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കും; കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താമെന്ന് സിപിഎം വിലയിരുത്തല്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തുന്ന പി സരിന്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും. ഇടതു സ്വതന്ത്രനായി രംഗത്തിറക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സരിന്റെ പേര് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ജില്ലാ കമ്മറ്റിയും സരിനെ മത്സരിപ്പിക്കാം എന്ന് തീരുമാനിച്ചു. പിന്നാലെ സരിനെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഇന്ന് തന്നെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സിരക്കേണ്ടി വരുമെന്ന കാര്യം നേരത്തെ തന്നെ സിപിഎം സരിനെ അറിയിച്ചിരുന്നു. സരിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ജില്ലാ കമ്മറ്റിയില്‍ ഇക്കാര്യം അവതരിപ്പിച്ചത്.
സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും സിപിഎം കരുതുന്നു. റോഡ് ഷോയായി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനാണ് സിപിഎം തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here