അന്‍വറിന് പിന്നില്‍ അധോലോക സംഘം; ക്രിമിനല്‍ കേസുമായി ശശി

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വറിനെതിരെ ക്രിമിനല്‍ കേസുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. കണ്ണൂര്‍, തലശ്ശേരി കോടതികളിലാണ് ശശി കേസ് ഫയല്‍ ചെയ്തത്.
അന്‍വറിന് പിന്നില്‍ അധോലോക സംഘമുണ്ടെന്നും തനിക്കെതിരെ പറയുന്നതിന്റെ പിന്നിലെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി.ശശി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ പറയുക, മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുക ഇതൊക്കെയാണ് ശശി ചെയ്യുന്നത്. മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഈ ആരോപണങ്ങള്‍. അന്‍വറിനെ കോടതിയില്‍ കൊണ്ടുവരിക എന്നത് ലക്ഷ്യം വെച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. അഡ്വ. കെ.വിശ്വന്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.
നേരത്തെ തന്നെ ശശി നിയമനടപടി തുടങ്ങിയിരുന്നു. ഒക്ടോബര്‍ മൂന്നിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ അന്‍വര്‍ നോട്ടീസിന് മറുപടി നല്‍കിയില്ല. അതിനുപിന്നാലെയാണ് കേസ് നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here