പറഞ്ഞെതെല്ലാം പിൻവലിക്കണം; പിവി അൻവറിന് പി ശശിയുടെ വക്കീൽ നോട്ടീസ്
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച പിവി അന്‍വർ എംഎൽഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. നിലമ്പൂർ എംഎൽഎയുടെ ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശിയുടെ ആവശ്യം.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ചിരിക്കുന്നത്. ആരോപണം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിർ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അഭിഭാഷകനായ കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പൊതുയോഗങ്ങളിലും വാർത്താ സമ്മേളനങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം. പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി അൻവർ മാധ്യമങ്ങളിലൂടെ പരസ്യമാക്കായിരുന്നു.
സാമ്പത്തിക തർക്കങ്ങളിൽ ഇടനില നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നു. ചില കേസുകൾ ഒത്തുതീർപ്പുണ്ടാക്കി കമ്മിഷൻ വാങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങും. പിന്നീട് പരാതിക്കാരികളെ വിളിച്ച് ശൃംഗാര ഭാവത്തിൽ സംസാരിക്കും. ആർഎസ്എസ് – കോൺഗ്രസ് നേതാക്കൾക്ക് പോലീസ് സ്റ്റേഷനുകളിൽ വലിയ സ്വാധീനമുണ്ട് എന്നതടക്കം നിരവധി ആരോപണങ്ങളാണ് പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here