പി.എ.അസീസ് എന്‍ജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞത് ഉടമ തന്നെ; സ്ഥിരീകരിച്ചത് ഡിഎന്‍എ പരിശോധനയില്‍
നെടുമങ്ങാട് പി.എ.അസീസ് എന്‍ജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെത്. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം.
കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 35 കോടി രൂപയുടെ ആദായനികുതി നോട്ടിസ് ഇക്കഴിഞ്ഞ മുപ്പതിന് താഹയ്ക്ക് ലഭിച്ചിരുന്നു. ബന്ധുക്കളാണ് ഈ മൊഴി നല്‍കിയത്.
താഹയുടേത് തന്നെയാണ് മൃതദേഹം എന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും ഡിഎന്‍എ പരിശോധന കഴിഞ്ഞ് മതി സ്ഥിരീകരണം എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ഡിസംബർ 31നാണ് കോളജ് കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ലഭിച്ച ഷൂസും മൊബൈൽ ഫോണും പുറത്തുണ്ടായിരുന്ന കാറും കോളജ് ചെയർമാന്‍റെ ത് തന്നെ എന്ന് പോലീസ് ഉറപ്പിച്ചിരുന്നു.മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡ് മോഡില്‍ ആണ് ഉണ്ടായിരുന്നത്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here