അന്‍വര്‍ ലക്ഷ്യമിടുന്നതില്‍ റിയാസും; സിപിഎമ്മിലെ അസ്വസ്ഥര്‍ പിന്തുണയ്ക്കുമോ

പിവി അന്‍വര്‍ ഇന്ന് ആഞ്ഞടിച്ചത് മുഖ്യമന്ത്രി പിണറായി വിജയെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ കൂടിയാണ്. മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് മാത്രം മതിയോ പാര്‍ട്ടിയില്‍ എന്ന ചോദ്യമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഇത് സിപിഎമ്മില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന കാര്യമാണ്. എന്നാല്‍ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. ഈ ധൈര്യമാണ് അന്‍വര്‍ ഇന്ന് കാണിച്ചിരിക്കുന്നത്.

ഒരാള്‍ക്കു വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുന്നു. മറ്റുളളവര്‍ക്കും നിലനിൽക്കണ്ടേ എന്ന ചോദ്യവും അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. കൂടാതെ കോടിയേരി ബാലകൃഷ്ണന് അര്‍ഹിച്ച അന്തിമോപചാരം ലഭിച്ചില്ലെന്ന് സിപിഎമ്മിൽ ഉണ്ടായിരുന്ന വിമര്‍ശനവും അന്‍വര്‍ വീണ്ടും എടുത്തിട്ടിട്ടുണ്ട്. ഈ പറഞ്ഞതെല്ലാം സിപിഎമ്മിലെ പല നേതാക്കള്‍ക്കുമുളള വിമര്‍ശനമാണ്. അതുകൊണ്ട് തന്നെ അന്‍വറിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും എന്തെങ്കിലും പിന്തുണ ലഭിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

റിയാസിന് വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ലെന്നും ഇനി വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ലെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മില്‍ ഇത് സമ്മേളന കാലമാണ്. അതുകൊണ്ട് തന്നെ അന്‍വര്‍ ഉയര്‍ത്തിയ ഈ ആരോപണങ്ങള്‍ സിപിഎമ്മിലെ വിവിധ ഘടകങ്ങളിൽ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. അണികളെ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നേതൃത്വം ഏറെ വിയര്‍ക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top