എംടിക്ക് പത്മവിഭൂഷണ്‍; ശോഭനയ്ക്കും ശ്രീജേഷിനും പത്മഭൂഷൺ; ‘പത്മ’ പ്രഭയില്‍ തിളങ്ങി കേരളം

പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിക്കും. നടി ശോഭനയ്ക്കും ഹോക്കി താരം പി.ആർ.ശ്രീജേഷിനും പത്മഭൂഷൺ കെ.ഓമനക്കുട്ടിയമ്മ, ഐ.എം.വിജയൻ എന്നിവർക്ക് പത്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, നാടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ പുറത്തുവിടും.
ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി. സെർവിക്കൽ കാൻസര്‍ പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും അടക്കം നിരവധി വ്യക്തികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here