പ്രിയങ്കയുടെ വാഹനത്തില്‍ കയറാന്‍ 22 ലക്ഷം; ഡിസിസി പ്രസിഡന്റ് പണം വാങ്ങിയത് ഭീഷണിപ്പെടുത്തി; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പത്മജ

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പത്മജ വേണുഗോപാല്‍. പ്രിയങ്ക ഗാന്ധി തൃശൂരില്‍ പ്രചരണത്തിന് എത്തിയപ്പോള്‍ വാഹനത്തില്‍ കയറാന്‍ ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങിയെന്നാണ് പത്മജയുടെ ആരോപണം. ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സെന്റ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് പണം നല്‍കിയത്. എന്നാല്‍ പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ കയറ്റിയില്ല. സ്‌റ്റേജില്‍ വന്നാല്‍ മതിയെന്നാണ് പറഞ്ഞത്. വാഹനത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടച്ചതോടെ വാഹനം ഏത് വഴിയാണ് വരുന്നതെന്ന കാര്യം പോലും മറച്ചുവച്ചു. ഇക്കാര്യങ്ങള്‍ സോണിയ ഗാന്ധിയെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കെ.സുധാകരന്‍ മാത്രമാണ് തന്നോട് ആത്മാര്‍ഥതയോടെ പെരുമാറിയതെന്നും പത്മജ പറഞ്ഞു.

കെ.മുരളീധരന്‍ വടകരയില്‍ നിന്നായിരുന്നെങ്കില്‍ സുഖമായി ജയിച്ചേനെ. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിക്കൂ. തന്നെ തോല്‍പ്പിച്ചവരാണ് തൃശൂരിലെ കോണ്‍ഗ്രസുകാര്‍. അവരെ മുരളീധരന്‍ സൂക്ഷിക്കണം. തന്നെ വിമര്‍ശിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ പൊട്ടിമുളച്ചയാളാണ്. അവര്‍ വിമര്‍ശിച്ചാല്‍ പുച്ഛമാണ് തോന്നുന്നത്. ഷാഫി പറമ്പിലിനെ വടകരയില്‍ മത്സരിപ്പിക്കുന്നത് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കാനാണ്. അതുകൊണ്ടാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തി രാഹുല്‍ കാണിക്കുന്നതെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അതീവഗുരുതര ആരോപണങ്ങളാണ് പത്മജ ഉന്നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top