കെ മുരളീധരനെ വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാതിരിക്കാന്‍; ഷാഫി പറമ്പില്‍ ഉമ്മന്‍ചാണ്ടിയേയും വഞ്ചിച്ചു; കോണ്‍ഗ്രസിനെ വിടാതെ പത്മജ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ മുരളീധരനെ, വിഡി സതീശനും സംഘവും വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഭയന്നാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുരളീധരന്‍ വിജയിച്ചാല്‍ അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ടി വരും. അതുണ്ടാകാതിരിക്കാനാണ് ഇപ്പോഴെ വെട്ടിയത്. തൃശൂരില്‍ മത്സരിക്കാന്‍ വരരുതെന്നും കുറച്ചു പേര്‍ ചതിക്കുമെന്നും മുരളീധരനോട് അന്ന് പറഞ്ഞിരുന്നു. ഒരു കാരണവശാലും തൃശ്ശൂരിലേക്ക് വരില്ലെന്ന് പറഞ്ഞ മുരളീധരന്‍, അവിടേക്ക് വന്നിറങ്ങുന്നതാണ് പിന്നെ കണ്ടത്. ഇപ്പോള്‍ താന്‍ പറഞ്ഞത് മുരളീധരന് മനസിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും പത്മജ പറഞ്ഞു.

ഷാഫി പറമ്പില്‍ വര്‍ഗീയത ഉപയോഗിച്ച് കളിക്കുന്നൊരാളാണ്. വടകരയില്‍ മത്സരിക്കാന്‍ ഒരു താല്‍പര്യമുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാല്‍ വടകരയില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നപ്പോള്‍ പാലക്കാട താന്‍ പറയുന്ന് ആളെ സ്ഥാനാര്‍ഥിയാക്കണമെന്ന ഉപാധിവച്ചത് വലിയ ലക്ഷ്യങ്ങളുമായാണ്. ഒന്നരക്കൊല്ലം കഴിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാഹുലിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ് ഷാഫിക്ക് വീണ്ടും അവിടെ മത്സരിക്കാനാണ് ശ്രമമെന്നും പത്മജ ആരോപിച്ചു. രാഹുല്‍ ജയിച്ചാല്‍ മാറിക്കൊടുക്കുമെന്നാണ് ഷാഫി വിചാരിക്കുന്നത്. കോണ്‍ഗ്രസ് പാരമ്പര്യം അറിയാത്തു കൊണ്ടാണ് മാറിക്കൊടുക്കും എന്ന് വിശ്വസിക്കുന്നതെന്നും പത്മജ പരിഹസിച്ചു.

ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്ന ആളാണ് ഷാഫി. അവിടുത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കലാണ് അന്നേ പണി. അത് ഉമ്മന്‍ചാണ്ടി അറിയുന്നുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ പാലക്കാട്ട് പ്രചാരണത്തിന് വരാത്തതെന്നും പത്മജ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top