‘കോൺഗ്രസിൽ നിന്ന് കടുത്ത അപമാനം നേരിട്ടു’; പത്മജ ഇന്ന് ബിജെപി അംഗത്വം എടുക്കും

ഡൽഹി: പത്മജ വേണുഗോപാൽ ഇന്ന് വൈകിട്ട് ബിജെപിയിൽ ചേരും. ഡൽഹിയിൽ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അംഗത്വം സ്വീകരിക്കുക. മൂന്ന് വർഷമായി കോൺഗ്രസ് അവഗണിക്കുകയായിരുന്നു. അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും പത്മജ പ്രതികരിച്ചു.

രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസാണ് തന്നെ തോൽപിച്ചത്. പാർട്ടിക്ക് അകത്തുനിന്ന് വളരെയേറെ അപമാനം അനുഭവിച്ചു. പോസ്റ്ററുകളിൽ പോലും ചിത്രം ഉള്‍പ്പെടുത്താറില്ല. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചോയെന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയിലെത്തി. പിതാവ് കെ. കരുണാകരനെയും പാർട്ടി വിഷമിപ്പിച്ചിരുന്നു. അവഗണന സഹിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പത്മജ പറഞ്ഞു. കെ. മുരളീധരനും മുൻപ് എൽഡിഎഫുമായി ചേർന്നിരുന്നു. പല പാർട്ടികളിൽ പോയ മുരളീധരന്‍ തന്നെ വിമര്‍ശിക്കേണ്ടെന്നും പത്മജ പറഞ്ഞു. അതേസമയം പത്മജക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. ജയിക്കാൻ കഴിയുന്ന സീറ്റുകളാണ് പത്മജക്ക് നൽകിയതെന്നാണ് കോൺഗ്രസിന്റെ വാദം. രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയിട്ട് തന്നെക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതും പത്മജയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചെന്നാണ് സൂചന.

പത്മജയെ വിമർശിക്കുന്ന പല നേതാക്കളും ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് ആരെങ്കിലും ബിജെപിയിൽ ചേർന്നാൽ അവരൊക്കെ കുഴപ്പക്കാരാകും അതേസമയം സിപിഎമ്മിൽ പോയാൽ ആർക്കും പരാതിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പത്മജ ഉൾപ്പെടെയുള്ളവരുടെ വരവ് കേരളത്തിൽ ബിജെപിയുടെ സ്വാധീനവും കോൺഗ്രസിന്റെ പതനവുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top