40 കോടിയുടെ വാച്ചുകൾ, 18 കോടിയുടെ ഹാൻഡ്ബാഗ്, ലണ്ടനിലും ജപ്പാനിലും ഭൂസ്വത്ത്… ലോകത്തെ ഞെട്ടിച്ച് തായ് പ്രധാനമന്ത്രിയുടെ ആസ്തിവിവരം

കിലോക്കണക്കിന് സ്വർണം, വെള്ളി ആഭരണങ്ങൾ, വജ്രശേഖരം, ലക്ഷങ്ങള്‍ വിലമതിക്കുന്ന 91 വാച്ചുകൾ, 11,000ലധികം സാരികൾ, 750 പാദരക്ഷകൾ…. തമിഴ്നാട് ഭരിച്ച ജെ.ജയലളിതയുടെ സ്വകാര്യ ശേഖരത്തിൽ ഉൾപ്പെട്ട ഈ കണക്കുകേട്ട് നമ്മൾ ഞെട്ടിയിട്ടുണ്ട്. കൊട്ടാരങ്ങൾ അടക്കം ഭൂസ്വത്തുകൾ വേറെയും. മൊത്തം ആയിരം കോടിയിലേറെയാണ് ജയലളിതയുടെ ആസ്തികള്‍ എന്നാണ് ഔദ്യോഗികമായി പുറത്തുവന്ന കണക്ക്. ഇപ്പോഴിതാ മറ്റൊരു വനിതാഭരണാധികാരിയുടെ സ്വത്ത് വിവരങ്ങൾ ലോകശ്രദ്ധയിലേക്ക് വരികയാണ്.

400 മില്യൺ ഡോളറിലധികമുള്ള (3000 കോടിയിലേറെ) ആസ്തി വിവരങ്ങളാണ് തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര പുറത്തുവിട്ടത്. ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് മുന്‍പാകെയാണ് (എന്‍എസിസി) ഇവര്‍ സ്വത്തുക്കളും ബാധ്യതകളും വെളിപ്പെടുത്തിയത്. 37കാരിയായ ഷിനവത്ര, പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ്.

40 കോടിയുടെ വാച്ചുകൾ, 18 കോടിയുടെ ഹാൻഡ്ബാഗുകളും ഉണ്ട് ഷിനവത്രക്ക്. ലണ്ടനിലും ജപ്പാനിലും ഭൂസ്വത്തുക്കൾ ഉണ്ട്. ഇവയിലെല്ലാമായി നിക്ഷേപം തന്നെ 11 ബില്യൺ ബാറ്റ് (2000 കോടി രൂപയിലേറെ) ഉണ്ട്. കയ്യിൽ പണമായും കോടികള്‍ വേറെ. ടെലികോം രംഗത്തെ ശതകോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ ഷിനവത്രയുടെ ഇളയ മകളാണ് ഷിനവത്ര. ഇരുപത് വര്‍ഷമായി ഈ കുടുംബത്തിന്റെ കയ്യിലാണ് തായ് ഭരണം. സെപ്തംബറിലാണ് ഷിനവത്ര അധികാരമേറ്റത്.

പ്രധാനമന്ത്രിയുടെ പിതാവും മുൻഗാമിയുമായ തക്‌സിൻ മുന്‍പ് മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ്ബിൻ്റെ ഉടമയായിരുന്നു. ഫോർബ്സ് മാഗസിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന് 2.1 ബില്യൺ ഡോളർ ആസ്തിയുണ്ട്. തായ്‌ലൻഡിലെ പത്താമത്തെ ധനവാനാണ് അദ്ദേഹം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top