മോദിയെ കണ്ട് രാജ്‌നാഥ് സിങ്; പാകിസ്ഥാന്‍ പ്രകോപനത്തിന് അതേ രീതിയില്‍ തിരിച്ചടി; നിര്‍ണായക തീരുമാനം ഉടന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് എങ്ങനെ തിരിച്ചടി നല്‍കണം എന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് കൂടിക്കാഴ്ച നടത്തുകയാണ്. സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സൈന്യം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സുരക്ഷാതയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണവും രാജ്നാഥ് സിങ് പ്രധാനമന്ത്രിക്ക് നല്‍കും. പാകിസ്താന്റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്നതിനാല്‍ അതേ രീതിയില്‍ മറുപടി എന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ ചര്‍ച്ചയില്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉന്നതതലയോഗവും വിളിച്ചിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഡിഫന്‍സും ഇന്ന് മൂന്ന് മണിയ്ക്ക് യോഗം ചേരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here