പാകിസ്ഥാനുള്ള തിരിച്ചടിക്ക് എല്ലാവരുടേയും പിന്തുണ വേണം; കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സ്വീകരിക്കുന്ന നടപടികളില്‍ എല്ലാവരുടേയും പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനെതിരെ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് പാര്‍ലമെന്റ് അനക്‌സിലാണ് യോഗം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാകും യോഗം ചേരുക. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിച്ചിട്ടുണ്ട്.

ഇപ്പോള്‍ നയതന്ത്ര തലത്തിലുളള തിരിച്ചടികളാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. ആക്രണത്തിന് പിന്നില്‍ പാക് ബന്ധം തെളിഞ്ഞാല്‍ സൈനിക നടപടിയും ആലോചനയിലുണ്ട്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയാഗത്തില്‍ പ്രതിരോധമന്ത്രി വിശദീകരിക്കും.

പാകിസ്താന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനാണ് കേന്ദ്ര തീരുമാനം. പാകിസ്ഥാന്‍ പൗരന്‍മാരോട് രാജ്യം വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. 1960-ലെ സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കും .അമൃത്സറിലെ വാഗ-അട്ടാരി അതിര്‍ത്തി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top