ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കി വിമാനങ്ങളും

പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ചൈനയുടെ ശ്രമം. പാകിസ്ഥാന് ചൈന ആയുധങ്ങള്‍ കൈമാറി. നൂതന മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങളാണ് ചൈന നല്‍കിയിരിക്കുന്നത്.

പാകിസ്ഥാന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ ഈ മിസൈലുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളില്‍ ഏപിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുളള മിസൈലുകളാണിത്.

തുര്‍ക്കിയും പാകിസ്ഥാന സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്ഥാന് വിട്ടുകൊടുത്തു. 7 വിമാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്.

പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ചൈന ആയുധങ്ങള്‍ കൂടി കൈമാറിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top