തെമ്മാടി രാജ്യം; അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടി യോജ്‌നാ പട്ടേല്‍

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നയതന്ത്രതലത്തിലുളള ആക്രമണം കടുപ്പിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍. തെമ്മാടി രാജ്യം എന്നാണ് യോജ്‌ന പാകിസ്ഥാനെ വിശേഷിപ്പിച്ചത്.
തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നല്‍കിയിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഏറ്റുപറച്ചില്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണ് പാകിസ്ഥാന്‍. ഭീകരവാദത്തിന് ഇരകളായവര്‍ക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലായിരുന്നു ഇന്ത്യ പാകിസ്ഥാന് എതിരെ വിമര്‍ശനം കടുപ്പിച്ചത്.
പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയാവുകയാണ് ഇന്ത്യ. ഭീകരവാദത്തെ ഒന്നിച്ച് അപലപിക്കണം. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും രാജ്യാന്തര സമൂഹത്തിന് നന്ദി പറയുന്നതായും യോജ്ന പട്ടേല്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here