ഇത് പൊറുക്കാന്‍ കഴിയില്ല; പാക് പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍; സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചു; ഇന്ത്യയുടെ തിരിച്ചടി പലവിധത്തില്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി എല്ലാ ഇന്ത്യാക്കാരും ആഗ്രഹിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരും അതേ നിലപാടിലാണ് മുന്നോട്ട് പോകുന്നത്. സൈനികമായ തിരിച്ചടിക്കൊപ്പം തന്ത്രപരമായ ആക്രമണവുമാണ് ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. ഒരു സൈനിക നടപടിയില്‍ ഒതുങ്ങാതെ പാകിസ്ഥാനെ തകര്‍ക്കുക തന്നെയാണ് ലക്ഷ്യമിടുന്നത്.

സിന്ധൂനദീജലകരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. പാകിസ്ഥാനിലെ കര്‍ഷകരെ മുഴുന്‍ ബാധിക്കുന്നതാണ് ഈ തീരുമാനം. ദൂരവ്യാപപകമായി പാകിസ്ഥാന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ നീക്കം. കരാര്‍ പ്രകാരമുളള ജലം എത്തിയില്ലെങ്കില്‍ പാകിസ്ഥാനിലെ പല ഗ്രാമങ്ങളിലും കൃഷി അസാധ്യമാകും.

പാക്കിസ്ഥാന്‍ അതിര്‍ത്തി പൂര്‍ണമായും അടക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്. എല്ലാ പാക് പ്രതിരോധ ഉദ്യോഗസ്ഥരും അതിനുള്ളില്‍ രാജ്യം വിടണം. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. നയതന്ത്ര ബന്ധങ്ങളില്‍ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ആദ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top