രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; ഭീകരവാദികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും; പ്രധാനമന്ത്രി

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത് ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ് മുറിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ തന്നെ നല്‍കും. നീചമായ ആക്രമണം നടത്തിയവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ശിക്ഷ നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായി. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്നും മോദി വ്യക്തമാക്കി.

കാഞ്ചി വലിച്ചവരേയും ഇരുളില്‍ ഇരുന്ന് ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തും. എവിടെ ഒളിച്ചിരുന്നാലും പിന്‍തുടര്‍ന്ന് എത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top