പഹല്‍ഗാം ആക്രമണം നിഷേധിച്ച് ടിആര്‍എഫ്; ഇന്ത്യയെ ഭയന്ന് മലക്കംമറിഞ്ഞ് ഭീകര സംഘടന

26പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ നിന്നും പിന്‍വലിഞ്ഞ് ഭീകര സംഘടനയായ ടിആര്‍എഫ് എന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട്. ലഷ്‌കര്‍ ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. ആക്രമണത്തിന് പിന്നാലെ തന്നെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

എന്നാല്‍ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഹാക്ക് ചെയ്ത് ഇത്തരമൊരു സന്ദേശം പങ്കുവച്ചു എന്നാണ് ടിആര്‍എഫ് ഇപ്പോള്‍ പറയുന്നത്. ഇതിന് പിന്നില്‍ ഇന്ത്യയാണെന്നും, ഇന്ത്യന്‍ സൈബര്‍ വിഭാഗം നുഴഞ്ഞു കയറി പങ്കുവച്ച സന്ദേശമാണ് ഇതെന്നുമാണ് തീവ്രവാദ സംഘടനയുടെ പുതിയ അവകാശവാദം.

ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഭീകരുടേയും ഭീകരര്‍ക്ക് സഹായം ചെയ്തവരുടേയും വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഏഴ് വീടുകളാണ് സൈന്യം തകര്‍ത്തത്. കൂടാതെ നിരവധി ഭീകരരെ വധിക്കുകയും നടപടികള്‍ ശക്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഉത്തരവാദിത്തം നിഷേധിച്ച് ടിആർഎഫ് രംഗത്ത് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top