കേക്ക് എത്തിച്ച് പാക് ഹൈക്കമ്മിഷനില്‍ ആഘോഷം; ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജീവനക്കാരന്‍; പ്രതിഷേധം

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് നയതന്ത്രതലത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കുന്നതിനിടെ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ കേക്ക് വരുത്തി ആഘോഷം. ഹൈക്കമ്മിഷനിലെ ജീവനക്കാരില്‍ ഒരാള്‍ കേക്കുമായി ഓഫീസിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഓഫീസിന് മുന്നില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേക്ക് എത്തിച്ചത്. എന്തിനാണ് കേക്ക് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇയാള്‍ മാധ്യങ്ങളോട് പറഞ്ഞില്ല. ഹൈക്കമ്മിഷനിലെ ജീവനക്കാരനാണോ എന്ന് ചോദിച്ചപ്പോഴും മറുപടി പറഞ്ഞില്ല. വേഗത്തില്‍ ഓഫീസിലേക്ക് നടന്നു പോവുകയാണ് ചെയ്തത്.
കേക്ക് വരുത്തി ആഘോഷം നടക്കുകയാണെന്ന് വിവരം പുറത്തു വന്നതോടെ പ്രതിഷേധവും കടുത്തു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആഘോഷമാണോ അവിടെ നടക്കുന്നതെന്നാണ് പ്രതിഷേധിക്കാര്‍ ചോദിക്കുന്നത്. പാക് ഹൈക്കമ്മിഷന്റെ സുരക്ഷാ പിന്‍വലിക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി പോലീസ് കടന്നിട്ടുണ്ട്. ഇതിനിടയിലാണ് കേക്ക് വരുത്തിയുള്ള പ്രകോപനവും ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here