ഇനി എല്ലാം സൈന്യം തീരുമാനിക്കും; പാകിസ്ഥാനെ ആക്രമിക്കാന്‍ സേനകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കി മോദി

പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് മറുപടി നല്‍കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണം എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. അതിന് സേനാ വിഭാഗങ്ങള്‍ക്ക് ഉചിതമായ സമയത്ത് തീരുമാനം എടുക്കാം. തിരിച്ചടിക്കാനുള്ള രീതി, അതിനുള്ള സമയം, ലക്ഷ്യം എന്നവയില്‍ സൈന്യം എടുക്കുന്നതാണ് അന്തിമ തീരുമാനം എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
സേന മേധാവിമാരുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ണായകമായ നടപടികളിലേക്ക് എന്ന് സൂചനകളാണ് പുറത്തു വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here