കശ്മീരിലെത്തി രാഹുല്‍ ഗാന്ധി; ഭീകരതക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രഖ്യാപനം; പരിക്കേറ്റവരെ നേരില്‍ കണ്ടു

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ കണ്ടത്. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞും ധൈര്യം പകര്‍ന്നുമായിരുന്നു രാഹുല്‍ ഓരോരുത്തരേയും കണ്ടത്.

സഹോദരന്മാരെ തമ്മില്‍ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ സമയത്ത് ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ താനും കോണ്‍ഗ്രസും പൂര്‍ണ പിന്തുണ നല്‍കും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top