പാകിസ്ഥാനികളെ ചികഞ്ഞെടുത്ത് പുറത്താക്കണം; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി രാജ്യത്തുള്ള എല്ലാ പാകിസ്ഥാനികളേയും പുറത്താക്കാന്‍ നടപടി തുടങ്ങി കേന്ദ്രം. പാക് പൗരന്മാരോട് ഏപ്രില്‍ 27-നകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികം അനുവദിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കണമെന്ന് ആഭ്യന്ത്ര മന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ പൗരന്‍മാര്‍ സംസ്ഥാനത്തുണ്ടെങ്കില്‍ അവരെ കണ്ടെത്തി തിരിച്ചയക്കാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അമിത് ഷാ നിര്‍ദേശം നല്‍കി. നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് നിരവധി പേര്‍ പോയി കഴിഞ്ഞു.
ബാക്കിയുള്ളവരെ കൂടി പുറത്താക്കി എന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങളോട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ 102 പാകിസ്ഥാനികള്‍ ഉണ്ടെന്നാണ് കണക്ക്. വിദ്യാര്‍ത്ഥി വിസയും മെഡിക്കല്‍ വിസയും പ്രകാരമാണ് ഭൂരിഭാഗം പേരും ഇവിടെ എത്തിയിട്ടുള്ളത്. ഇതില്‍ 71 പേര്‍ കണ്ണൂരിലാണുള്ളത്. ഇവര്‍ തിരികെ പോയി എന്ന് ഉറപ്പാക്കാനുളള നടപടികള്‍ കേരള സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here