പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിവെപ്പ്, ജവാന് പരിക്ക്

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്. യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവെയ്പ്പില്‍ ഒരു ജവാന് പരിക്കേറ്റു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് വെടിവെയ്പ്പ് നടന്നത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. കുപ്വാര സെക്ടറില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള പരിശോധനയും സൈന്യം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top