പാക് ഭീകരന്‍ ഹാഫിസ് സയീദിന്റെ വലംകൈ; കൈസർ ഫാറൂഖ് അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചു

കറാച്ചി: പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പ്രധാന നേതാവായ കൈസർ ഫാറൂഖ് (30) അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്ക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് കൈസറിന്റെ വധം.

മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വലംകൈ ആയ ഭീകരനാണിത്. കറാച്ചിയിലെ സാമനാബാദിൽ ശനിയാഴ്ചയാണ് കൈസറിനു വെടിയേറ്റത്. പിന്നില്‍ നിന്ന് വെടിയേറ്റാണ് കൈസർ മരിച്ചത്. സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുകയാണ്.

മുഫ്തി ഖൈസർ ഫാറൂഖിനെ കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top