ചൈനയെ അസ്വസ്ഥമാക്കി 20 വർഷമെടുത്ത് ഇന്ത്യ നിർമിച്ച പാലം; വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയത് പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിനെ
നിയന്ത്രണരേഖയിലെ സേനാ പിൻമാറ്റത്തിനിടയിൽ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നീക്കവുമായി ചൈനയെന്ന് റിപ്പോർട്ടുകൾ. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്ഐ) ശേഖരിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ റിയാസി, റംബാൻ ജില്ലകളെ ബന്ധിപ്പിക്കുന്ന റെയിൽവേ പാലമായ ചെനാബ് പാലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.
അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ അടുത്തിടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. പാലം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതോടെ ജമ്മു കശ്മീരും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തലുകൾ. പാലത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പാകിസ്ഥാൻ, ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
20 വർഷമെടുത്താണ് ഇന്ത്യ ഈ പാലത്തിൻ്റെ പണി പൂർത്തിയാക്കിയത്. പാലം തുറന്നുകൊടുത്താൽ ശൈത്യകാലത്ത് കശ്മീരിന് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി ബന്ധം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. ചൈനയുടെയും പാകിസ്താൻ്റെയും ഭീഷണി തുടരുന്ന അതിർത്തി പ്രദേശങ്ങളിൽ ചിനാബ് പാലം വഴി ഇന്ത്യക്ക് തന്ത്രപരമായ മേൽകൈ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഏത് കാലാവസ്ഥയിലും കൂടുതൽ സൈന്യത്തിന് കശ്മീരിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് പാലം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here