പാകിസ്താന്‍റെ തിരിച്ചടിയിൽ തകർന്ന് ശ്രീലങ്ക; പഴങ്കഥയായത് 48 വർഷത്തെ ചരിത്രം

ഹൈദരാബാദ്: ശ്രീലങ്കയുടെ ഉയർത്തിയ വമ്പൻ സ്കോറിന് അതേ നാണയത്തിൽ തിരിച്ചടി നൽകി പാകിസ്താൻ. ആറ് വിക്കറ്റിനാണ് ക്രിക്കറ്റ് ലോകകപ്പിൽ പാക് പട ലങ്കയെ തകർത്തത്. ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യം 10 പന്ത് ബാക്കി നിൽക്കേ 48.2 ഓവറിൽ പാകിസ്താൻ മറികടന്നു. ഇതോടെ 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വിജയകരമായി പിന്തുടര്‍ന്ന് ജയിച്ച ടീമെന്ന റെക്കോഡ് പാകിസ്താന്‍ സ്വന്തമാക്കി.

ഓപ്പണർ അബ്ദുള്ള ഷഫീഫും (113) മുഹമ്മദ് റിസ്വാനും ( പുറത്താവാതെ 131) സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്ക ഉയർത്തിയ റൺമല പാകിസ്ഥാൻ മറികടക്കുകയായിരുന്നു. പരുക്കിലും തളരാതെ പോരാടിയ റിസ്വാനാണ് കളിയിലെ താരം.

ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് അടിച്ചുകൂട്ടി. കുശാൽ മെൻഡിസ് (122 ) സമരവിക്രമ (108) എന്നിവരുടെ ഇന്നിംഗ്സാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്
പാകിസ്താന് വേണ്ടി ഹസൻ അലി പത്ത് ഓവറിൽ 71 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top