ഭിക്ഷാടക കുടുംബം സദ്യയ്ക്ക് പൊടിച്ചത് 38 ലക്ഷം; മെനുവോ ഞെട്ടിക്കുന്നതും; പങ്കെടുത്തത് 20000 പേര്‍
പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത കാണുമ്പോള്‍ അത്തരം ഒരു പ്രതിസന്ധി ആ രാജ്യം നേരിടുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. പാക്കിസ്ഥാനിലെ ഗുജ്‌റൻവാലയിൽ നിന്നുള്ള ഒരു ഭിക്ഷാടകരുടെ കുടുംബം നടത്തിയ അതിഗംഭീരമായ പാര്‍ട്ടിയാണ് ചര്‍ച്ചയാകുന്നത്.
കുടുംബത്തിലെ മുത്തശ്ശി മരിച്ചതിന്‍റെ 40-ാം ദിവസ ചടങ്ങില്‍ കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുത്തത് 20,000 ആളുകളാണ്. ആഡംബര വിരുന്നിനു കുടുംബം മുടക്കിയതാകട്ടെ 38 ലക്ഷം രൂപയും.
മട്ടൺ, ചിക്കൻ, നാൻ, മുറബ്ബ, പഴങ്ങൾ, പലതരം പലഹാരങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ മെനുവായിരുന്നു വിരുന്നിൽ. അതിഥികളെ എത്തിക്കാന്‍ കുടുംബം ഏര്‍പ്പാടാക്കിയത് 2,000 വാഹനങ്ങളാണ്. അറുത്തത് 250 ഓളം ആടുകളെയും.
വീഡിയോ പ്രചരിച്ചപ്പോള്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് ആളുകള്‍ രേഖപ്പെടുത്തിയത്. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ അത്ഭുതം കൊണ്ടു. ഭിക്ഷാടകര്‍ക്ക് ഇത്രയും വലിയ പാര്‍ട്ടി നടത്താന്‍ കഴിയുമോ എന്നുള്ള സംശയവും ചിലര്‍ ഉന്നയിച്ചു. ഈ മാറ്റം ഞെട്ടിപ്പിക്കുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here