പാസ്പോർട്ട് അച്ചടി നിർത്തി പാക്കിസ്ഥാൻ; ലാമിനേഷൻ പേപ്പർ വാങ്ങാൻ പണമില്ല

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി നിർത്തിവെച്ചു. പാസ്പോർട്ട് ലാമിനേഷൻ പേപ്പർ വാങ്ങാൻ പണമില്ലാത്തതിനാലാണ് അച്ചടി നിർത്തിയത്. പ്രതിദിനം മൂവായിരത്തിൽ കൂടുതൽ പാസ്പോർട്ടുകൾ വിതരണം നടന്നിരുന്നത് ഇപ്പോൾ പ്രതിദിനം പതിമൂന്നെണ്ണത്തിൽ കുറവ് പാസ്പോർട്ടുകളേ വിതരണം ചെയ്യുന്നുള്ളൂ.

ഫ്രാൻ‌സിൽ നിന്നാണ് ലാമിനേഷൻ പേപ്പറുകൾ പാക്കിസ്ഥാനിൽ എത്തിച്ചിരുന്നത്. പേപ്പറിന്റെ ക്ഷാമം നേരിട്ടതോടെ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത കുട്ടികൾ വലയുകയാണ്. എപ്പോൾ ഈ പ്രശ്‌നം പരിഹരിക്കാനാകും എന്നതിനെക്കുറിച്ച് അധികൃതരുടെ ഭാഗത്തു നിന്നു വ്യക്തമായ പ്രതികരണങ്ങളില്ല. ഇതോടെ ജോലിക്കായി വിദേശത്തു പോകേണ്ടവരും, വ്യാപാരികൾ, വിനോദ സഞ്ചരികൾ എന്നിവരടക്കം പ്രതിസന്ധിയിലാണ്. 2013 ൽ പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോളും സമാനസ്ഥിതി രൂപപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top