ലാഹോര്‍ എയര്‍പോര്‍ട്ടില്‍ സൈനിക വിമാനത്തിന് തീപിടിച്ചു; ഇന്ത്യയുടെ തിരിച്ചടിയോ എന്ന് ചോദ്യങ്ങള്‍ ഉയരുന്നു

പാകിസ്ഥാനിലെ ലാഹോറിലുളള അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. ലാന്‍ഡിംഗിനിടെ സൈനിക വിമാനത്തിനാണ് തീപിടിച്ചത്. ഇത് എയര്‍പോര്‍ട്ടിലെ മറ്റ് ഏരിയകളിലേക്കും പടര്‍ന്നു. ഇതോടെ വിമാനത്താവളം പൂര്‍ണ്ണമായും അടച്ചിട്ടു. എല്ലാ വിമാനങ്ങളും റദ്ദാക്കി.

തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എയര്‍പോര്‍ട്ടിന് ഉള്ളില്‍ പോലും പുക നിറഞ്ഞതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. എമിഗ്രേഷന്‍ വിഭാഗത്തിലെ സീലിങ് അടക്കം കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം തീ അണക്കാനുള്ള ശ്രമത്തിലാണ്.

സൈനിക വിമാനത്തിന് തീപിടിച്ചതോടെ ഇന്ത്യയുടെ തിരിച്ചടിയാണോ എന്ന ചോദ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തിരിച്ചടിയെന്നാണ് മോദി പറഞ്ഞത്. ഇതോടെയാണ് വിമാനത്താവളത്തിലെ തീപിടുത്തവും ഇന്ത്യയുടെ തിരിച്ചടിയോണോ എന്ന ചോദ്യം ഉന്നയിച്ച് പലരും രംഗത്ത് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top