പാക് സേനയ്ക്ക് കോസ്റ്റ്ഗാര്‍ഡിന്റെ ചുട്ടമറുപടി; കസ്റ്റഡിയില്‍ എടുത്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു
പാകിസ്താന്‍ മാരിടൈം ഏജന്‍സി കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സാഹസികമായി കോസ്റ്റ്ഗാര്‍ഡ് മോചിപ്പിച്ചു. ഇന്ത്യ-പാക് സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ചാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് സേന കസ്റ്റഡിയില്‍ എടുത്തത്.
ഇതോടെ കോസ്റ്റ്ഗാര്‍ഡിന് സന്ദേശം ലഭിച്ചു. പാക് മാരിടൈം ഏജന്‍സിയുടെ പി.എം.എസ്.നുസ്രത്ത് എന്ന കപ്പലിനെ കോസ്റ്റ്ഗാര്‍ഡ് ഫോളോ ചെയ്തു. പിന്നീട് നടന്നത് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്. ഇതിനുശേഷമാണ് ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് മോചിപ്പിച്ചത്.
പ്രകോപനമൊന്നുമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ഇടപെടല്‍. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. ഗുജറാത്ത് പോലീസും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here