അയൽക്കാരുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി; അനുകൂലമായി പ്രതികരിച്ച് സൈന്യവും

അയൽക്കാരുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പ്രതിരോധ-രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ് ഷരീഫ് ഇക്കാര്യം പറഞ്ഞത്. സമാധാനപരമായ ബന്ധം ആഗ്രഹിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ സാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല. പുരോഗതിയും സമാധാനവും ഇഴചേർന്ന് കിടക്കുന്നതിനാൽ ‘സമാധാനമാണ് നമ്മുടെ ആദ്യ ആഗ്രഹം’ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സൈന്യത്തിലെ ഉന്നതരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സൈനികരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. ഹൃദയസ്പര്‍ശിയായ ബന്ധമാണ് സായുധ സേനയും രാജ്യവും തമ്മിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സൈന്യവും പൊതുജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഇരുവർക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here