ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചി; 6 സൈനികരെ വധിച്ചു; 450 പേര്‍ ബന്ദികള്‍

പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി പോരാടുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ട്രയിന്‍ റാഞ്ചി. 450 യാത്രക്കാരെ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. ട്രയിനിലെ 6 സൈനികര്‍ ഭീകരര്‍ വധിച്ചു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് റാഞ്ചിയത്.
ബന്ദികളെ രക്ഷിക്കാന്‍ സൈന്യം നീക്കം നടത്തിയാല്‍ ബന്ദികളെ കൊല്ലുമെന്നാണ് ഭീഷണി. ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവര്‍ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ട്രയിന്‍ ഉള്ളത്. നിരവധി തവണ ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. സങ്കീര്‍ണ്ണമായ ഭൂപ്രകൃതി തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here