ഒറ്റ മെഡലുള്ള പാകിസ്താൻ 5 മെഡലുള്ള ഇന്ത്യയെ പിന്തള്ളി; ഒളിമ്പിക് കമ്മറ്റിയുടെ റാങ്കിംഗ് രീതി ഇങ്ങനെയാണ്

പാരീസ് ഒളിമ്പിക്സിൽ നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. ഒളിമ്പിക്സിൽ രാജ്യങ്ങളുടെ വിജയം നിർണ്ണയിക്കുന്നതിനുള്ള പൊതുരീതി പ്രകാരം മെഡൽ പട്ടികയിൽ ഇന്ത്യ പാകിസ്താന് പിന്നിലായിരിക്കുകയാണ്. ഒറ്റ ഒരു മെഡൽ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാൾ 11 സ്ഥാനം മുകളിലാണ്. മെഡൽ പട്ടികയിൽ പാകിസ്ഥാൻ 53 ആംസ്ഥാനത്തും ഇന്ത്യ 64 ആം സ്ഥാനത്തുമാണുള്ളത്.

ജാവലിൻ ത്രോയിൽ സ്വർണം നേടിയതോടെയാണ് പാകിസ്താൻ ഇന്ത്യയെ മറികടന്നത്. ഇന്നലെ നടന്ന ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ അർഷദ് നദീം സ്വർണം നേടിയതോടെയാണ്‌ മെഡൽ പട്ടികയിൽ കുതിപ്പുണ്ടാക്കാൻ പാകിസ്താന് സാധിച്ചത്. ഇന്ത്യയുടെ നീരജ് ചോപ്രക്കായിരുന്നു മത്സരത്തിൽ വെള്ളി.

നേടിയ സ്വർണ മെഡലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ റാങ്കിംഗ് രീതി. ഒരു രാജ്യം 10 വെള്ളിയോ വെങ്കലമോ സ്വന്തമാക്കിയാൽ പോലും അത് ഒരു സ്വർണ മെഡലിനേക്കാൾ താഴെയായിരിക്കും. ലഭിച്ച സ്വർണ മെഡലുകളുടെ എണ്ണത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ തുല്യത ഉണ്ടായാൽ മാത്രമേ വെള്ളി, വെങ്കല മെഡലുകളുടെ എണ്ണത്തിന് പ്രസക്തി ഉണ്ടാവുകയുള്ളു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top