ഇതാരാ കുട്ടി ബുമ്രയോ? പാക് ബാലന്റെ വീഡിയോ വൈറലാകുന്നു

ലോകത്തിലെ മികച്ച പേസർമാരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലെയും ഇതിഹാസമെന്നാണ് ബുമ്രയെ മുൻ പാക്കിസ്ഥാൻ താരം റമീസ് രാജ വിശേഷിപ്പിച്ചത്. ബുമ്രയുടെ അസാധാരണ ബോളിങ് ആക്ഷനാണ് താരത്തെ രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധേയനാക്കിയത്. പതിയെ തുടങ്ങിയശേഷം സകല ശക്തിയുമെടുത്ത് പന്ത് എറിയുന്നതാണ് ബുമ്രയുടെ രീതി.

ബുമ്രയുടെ ബോളിങ് ശൈലിയിൽ പന്ത് എറിയുന്ന ഒരു പാക്കിസ്ഥാൻ ബാലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ കുട്ടി ബുമ്രയാണ് ബോളെറിയുന്നതെന്ന് തോന്നും. പാക്കിസ്ഥാൻ ഇതിഹാസ താരം വസിം അക്രം ഈ വീഡിയോ തന്റെ എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീമിലെ നിർണായക താരങ്ങളിലൊരാളാണ് മുപ്പതുകാരനായ ബുമ്ര. അടുത്തിടെ നടന്ന ടി 20 ലോകകപ്പിൽ ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനമാണ് ബുമ്ര കാഴ്ചവച്ചത്. ലോകകപ്പിൽ എട്ടു മൽസരങ്ങളിൽനിന്നും 15 വിക്കറ്റുകളാണ് ബുമ്ര നേടിയത്. ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡും ബുമ്ര നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top