‘എക്സ്’ നിരോധിച്ച് പാക്കിസ്ഥാന്‍; രാജ്യ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍; ഫെബ്രുവരി മുതല്‍ ആപ്പ് ലഭ്യമായിരുന്നില്ല

ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റര്‍) നിരോധിച്ച് പാക്കിസ്ഥാന്‍. രാജ്യ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ആപ്പ് നിരോധിച്ചത്. ഇതിന് മുന്‍പ് എക്സ് നിരോധനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇത് പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 17 മുതല്‍ രാജ്യത്ത് എക്സ് ലഭ്യമായിരുന്നില്ല.

എക്സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ഈ വര്‍ഷം ഫെബ്രുവരി പകുതിമുതല്‍ ഉപയോക്താക്കള്‍ പരാതിപ്പെട്ടെങ്കിലും യാതൊരുവിധ ഔദ്യോഗിക പ്രതികരണവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

പാക്ക് സര്‍ക്കാരിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതിലും സോഷ്യല്‍ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും പരാതിപ്പെട്ടതിനാല്‍ എക്സ് നിരോധിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് സത്യവാങ്മൂലത്തില്‍ അഭ്യന്തരമന്ത്രാലയം അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top